തലശ്ശേരി: സാമൂഹിക പ്രവര്‍ത്തകനും ചന്ദ്രിക ദിനപത്രം സ്ഥാപക മാനേജരുമായ എ.പി. മമ്മു സാഹിബിൻെറ പേരിൽ തലശ്ശേരി മുസ്ലിം അസോസിയേഷൻ ഏർപ്പെടുത്തിയ പുരസ്കാരം എഴുത്തുകാരനും വിദ്യാഭ്യാസ സാംസ്കാരിക പ്രവര്‍ത്തകനുമായ പ്രഫ. എ.പി. സുബൈറിന്. 25,001 രൂപയും പ്രശസ്തി ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. 'ഗതകാല തലശ്ശേരി' എന്ന ഗ്രന്ഥമാണ് അവാർഡിനർഹമായത്. വാണിയമ്പാടി ഇസ്ലാമിയ കോളജിൽനിന്ന് ഇംഗ്ലീഷ് വിഭാഗം മേധാവിയായി വിരമിച്ച പ്രഫ.സുബൈർ ആനുകാലികങ്ങളിൽ മലയാളത്തിലും ഇംഗ്ലീഷിലും ലേഖനങ്ങളും നിരൂപണങ്ങളും എഴുതാറുണ്ട്. പ്രവാചകവൈദ്യം, യൂനാനി വൈദ്യം, പുണ്യമാസങ്ങളിലൂടെ, വിളിക്കുത്തരം, ആതുരശുശ്രൂഷയുടെ വയനാടൻഗാഥ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ജനുവരി 16ന് വൈകീട്ട് നാലരക്ക് നാരങ്ങാപ്പുറം കുട്ട്യമ്മു സാഹിബ് ലൈബ്രറിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ടി.എം.എ പ്രസിഡൻറ് എ.പി. അഹ്മദ്, ജനറൽ സെക്രട്ടറി സി.എ. അബൂബക്കർ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.