പേരാവൂർ (കണ്ണൂർ): ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലും ഫാം കാർഷിക മേഖലയിലും തമ്പടിച്ച കാട്ടാനകളെ വനത്തിലേക്ക് തുരത്താനുള്ള ദൗത്യത്തിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ വാച്ചർക്ക് ഒരു കണ്ണിൻെറ കാഴ്ചശക്തി നഷ്ടമായി. ഫാം ഒമ്പതാം ബ്ലോക്കിലെ താമസക്കാരനും താൽക്കാലിക വാച്ചറുമായ സി. ദിനേശൻെറ (39) കാഴ്ചശക്തിയാണ് നഷ്ടമായത്. കഴിഞ്ഞ 23നായിരുന്നു അപകടം. വനംവകുപ്പ് ജീവനക്കാരും ഫാമിലെ തൊഴിലാളികളും പ്രത്യേക പരിശീലനം നേടിയ ആദിവാസി യുവാക്കളുമായിരുന്നു ദൗത്യസംഘത്തിൽ ഉണ്ടായിരുന്നത്. ദിനേശൻെറ കൈയിലുണ്ടായിരുന്ന, ആനകളെ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി തുരത്തുന്നതിനുള്ള പ്രത്യേകതരം ഉപകരണം അബദ്ധത്തിൽ മുഖത്തേക്ക് തെറിക്കുകയായിരുന്നു. ഇതിൻെറ അവശിഷ്ടം ഇടതുകണ്ണിൽ തറച്ചു. ഉടൻ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കാഴ്ച ശക്തി വീണ്ടെടുക്കാൻ സാധിച്ചില്ല. ആറളം ഫാം ഏഴാം വാർഡിൽനിന്നും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടിയ മിനിയുടെ ഭർത്താവാണ് അപകടത്തിൽപെട്ട ദിനേശൻ. 11 വർഷമായി വനംവകുപ്പിൽ താൽക്കാലിക വാച്ചറായി ജോലി ചെയ്യുന്ന ദിനേശന് സാമ്പത്തികസഹായവും വിദഗ്ധ ചികിത്സയും ലഭ്യമാക്കുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. Photo: kng kel Dineshan കാട്ടാനയെ തുരത്തുന്നതിനിടെ കണ്ണിന് പരിക്കേറ്റ ദിനേശനെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.