ട്രാഫിക് നിയമലംഘനം: പഴയങ്ങാടിയിൽ പരി​േശാധന കർശനമാക്കി

പഴയങ്ങാടി: ഗതാഗത നിയമങ്ങൾ ലംഘിക്കുന്നതിനും വാഹനങ്ങൾ അലസമായി പാർക്ക്​ ചെയ്യുന്നതിനെതിരെയും വ്യാപക പരാതിയുയർന്ന സാഹചര്യത്തിൽ പൊലീസ് നിയമ നടപടികൾ കർക്കശമാക്കുന്നു. പഴയങ്ങാടി കെ.എസ്.ടി.പി റോഡിൽ മുഴുസമയവും വാഹനങ്ങൾ നിർത്തിയിട്ട് പോകുന്നവർക്കെതിരെ നടപടിയുണ്ടാകും. ഇത്തരം വാഹനങ്ങൾ പിടിച്ചെടുക്കും‌ം. ബസ് സ്​റ്റാൻഡിൽ ഒരു സാഹചര്യത്തിലും വാഹനം പാർക്ക്​ ചെയ്യാൻ അനുവദിക്കില്ല. ബീവി റോഡിലെ ബസ് കാത്തിരിപ്പു കേന്ദ്രം റോഡി​‍ൻെറ വടക്കു ഭാഗത്ത് മാറ്റി സ്ഥാപിക്കും. മാടായി, ഏഴോം പഞ്ചായത്തുകളുടെ സഹകരണത്തോടെ പഴയങ്ങാടിയിൽ കൂടുതൽ പേ പാർക്കിങ് ഏർപ്പെടുത്തും. പഴയങ്ങാടി പൊലീസ് സ്​റ്റേഷനിൽ എസ്.ഐ ഇ. ജയചന്ദ്രൻ വിളിച്ചുചേർത്ത ജനപ്രതിനിധികൾ, വ്യാപാര സംഘടന പ്രതിനിധികൾ, ബസ്, ടാക്സി, ഓട്ടോ തൊഴിലാളി സംഘടന പ്രതിനിധികൾ എന്നിവരുടെ യോഗത്തിലാണ് തീരുമാനങ്ങളെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.