കവർച്ച: മോഷ്​ടാക്കളെക്കുറിച്ച് സൂചന

കൊട്ടിയൂര്‍: നീണ്ടുനോക്കി ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ മോഷ്​ടാക്കളെക്കുറിച്ച് സൂചന ലഭിച്ചതായി കേളകം പൊലീസ്. ഇവര്‍ സഞ്ചരിച്ചതെന്ന് കരുതുന്ന വാഹനത്തെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചെന്നാണ് വിവരം. സമീപ ടൗണുകളിലെ സി.സി.ടി.വിയും കവര്‍ച്ച നടത്തിയ കടയിലെ സി.സി.ടി.വിയും പരിശോധിച്ചതില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതെന്നാണ് സൂചന. കൂടാതെ അടുത്തിടെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. മോഷ്​ടാക്കളെ ഉടന്‍ പിടികൂടാനാവുമെന്നാണ് പ്രതീക്ഷയെന്ന് പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.