കൊട്ടിയൂര്‍: നീണ്ടുനോക്കി ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ മോഷ്ടാക്കളെക്കുറിച്ച് സൂചന ലഭിച്ചതായി കേളകം പൊലീസ്. ഇവര്‍ സഞ്ചരിച്ചതെന്ന് കരുതുന്ന വാഹനത്തെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചെന്നാണ് വിവരം. സമീപ ടൗണുകളിലെ സി.സി.ടി.വിയും കവര്‍ച്ച നടത്തിയ കടയിലെ സി.സി.ടി.വിയും പരിശോധിച്ചതില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതെന്നാണ് സൂചന. കൂടാതെ അടുത്തിടെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. മോഷ്ടാക്കളെ ഉടന്‍ പിടികൂടാനാവുമെന്നാണ് പ്രതീക്ഷയെന്ന് പൊലീസ് അറിയിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 11:58 PM GMT Updated On
date_range 2021-01-07T05:28:39+05:30കവർച്ച: മോഷ്ടാക്കളെക്കുറിച്ച് സൂചന
text_fieldsNext Story