ജില്ല ആശുപത്രി ജീവനക്കാരെ മർദിച്ച സംഭവം: കണ്ണൂർ എൻജിനീയറിങ് കോളജ് പി.ആർ.ഒ അറസ്​റ്റിൽ

അഞ്ചരക്കണ്ടി: കണ്ണൂർ ജില്ല ആശുപത്രി ജീവനക്കാരെ മർദിച്ച സംഭവത്തിൽ കണ്ണൂർ എൻജിനീയറിങ് കോളജ് പി.ആർ.ഒ അറസ്​റ്റിൽ. അഞ്ചരക്കണ്ടി ചിറമ്മൽ പീടികക്ക് സമീപം ഗിരീഷിനെയാണ് എസ്.ഐ ബിജുപ്രകാശ് അറസ്​റ്റ്​ ചെയ്തത്. ഏതാനും ദിവസം മുമ്പാണ് ജില്ല ആശുപത്രി ജീവനക്കാർക്ക് അഞ്ചരക്കണ്ടി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ നിന്ന് മർദനമേറ്റത്. കോവിഡ് ആശുപത്രിയായിരുന്ന ഇവിടെ സർക്കാർ നൽകിയ വിവിധ ഉപകരണങ്ങൾ തിരികെയെടുക്കാൻ വന്നപ്പോൾ സുരക്ഷ ജീവനക്കാരുടെ നേതൃത്വത്തിലുള്ള സംഘം മർദിച്ചുവെന്നാണ് കേസ്. ആശുപത്രി അധികൃതർ വിളിച്ചു വരുത്തിയ പുറത്തുനിന്നുള്ള സംഘവും മർദിച്ചവരിൽ ഉണ്ടായിരുന്നുവെന്ന് ജീവനക്കാർ പരാതിപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.