കാഞ്ഞിരോട്: മയ്യിൽ- കാഞ്ഞിരോട് റോഡ് ടാറിങ് പ്രവർത്തന കാലാവധി കഴിഞ്ഞ് ആറ് മാസമായിട്ടും പകുതി റോഡ് പണി പോലും തീരാത്ത സഹചര്യത്തിൽ കാരാറുകാരായ കൺസ്ട്രക്ഷൻ കമ്പനിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. ഇതിനെതിരെ സമരം ആവിഷ്കരിക്കുന്നതിൻെറ ഭാഗമായി പുറവൂർ എ.എൽ.പി സ്കൂളിൽ ചേർന്ന നാട്ടുകാരുടെ യോഗം ജനകീയ ആക്ഷൻ കമ്മിറ്റിക്ക് രൂപം നൽകി. ചെയർമാനായി അഷ്റഫ് പുറവൂരിനെയും വൈസ് ചെയർമാനായി കെ. പ്രമോദിനെയും ജനറൽ കൺവീനറായി സി.പി. നജീബിനെയും തെരഞ്ഞെടുത്തു. പി. ദിലീപ് കുമാർ, ജി.വി. ഫൽഗുനൻ, കെ.ടി. ജസീർ, യു. സജീർ, എം.വി. സന്തോഷ്, യു. സുജിത്ത്, എം.പി. ഫാറൂഖ്, രാജേഷ്, കെ. പ്രദീഷ് (കൺ.) എം.പി. റംഷാദ് (ട്രഷ.) എന്നിവരാണ് മറ്റു ഭാരവാഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.