കഥയുടെ കുലപതിയുടെ അനുഗ്രഹം തേടി മേയര്‍

കണ്ണൂര്‍: അഡ്വ.ടി.ഒ. മോഹനന്‍. കഥാകൃത്ത് ടി. പത്മനാഭ​ൻെറ വീട് സന്ദര്‍ശിച്ചാണ്​ അദ്ദേഹം അനുഗ്രഹം തേടിയത്​. കണ്ണൂര്‍ കോർപറേഷ​ൻെറ വികസനത്തിന് പ്രമുഖ വ്യക്തിത്വങ്ങളുടെ അഭിപ്രായവും നിർദേശവും തേടി പദ്ധതികള്‍ ആസൂത്രണം ചെയ്യുകയെന്നതാണ് ലക്ഷ്യം. രാജ്യത്തിന് അകവും പുറവും ഒരുപാട് സന്ദര്‍ശിച്ച വ്യക്തിയാണ് ടി. പത്മനാഭന്‍. ആ നാടുകളിലെ സന്ദര്‍ശനത്തില്‍നിന്നും ലഭിച്ച അറിവ് നേടുകയെന്നതാണ് സന്ദര്‍ശനോദ്ദേശ്യമെന്നും ടി.ഒ. മോഹനന്‍ പറഞ്ഞു. മാലിന്യം റോഡില്‍ തള്ളിയ സ്ഥലങ്ങള്‍ വിദേശത്ത് കാണാന്‍ സാധിച്ചിട്ടില്ല. അത്തരമൊരു നഗരമായിരിക്കണം കണ്ണൂരും. അതിനുവേണ്ടി സാധ്യമായത് ചെയ്യണമെന്ന് ടി. പത്മനാഭന്‍ നിർദേശിച്ചു. തെരുവു നായ്​ക്കളുടെ ഭീഷണിയെക്കുറിച്ച് വിലപിക്കുന്നവര്‍ ഒരു കാര്യം മറക്കുന്നു. തങ്ങള്‍ കഴിക്കുന്ന ഭക്ഷണാവശിഷ്​ടവും അറവു മാലിന്യവും വലിച്ചെറിയുകയാണ് ചെയ്യുന്നത്. പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്ന മാലിന്യമാണ്​ തെരുവു നായ്​ക്കള്‍ വർധിക്കാന്‍ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നഗരത്തില്‍ ഓവ് ചാലുകള്‍ മാത്രം നിർമിക്കുന്ന പ്രവൃത്തി കാണുന്നുണ്ട്. കരാറുകാര്‍ക്ക് പണമുണ്ടാക്കാന്‍ മാത്രമാണോ ഓവ് ചാല്‍ നിർമിക്കുന്നതെന്ന ചോദ്യം കഥാകൃത്ത് ഉന്നയിച്ചു. ശിലാഫലകത്തില്‍ പേര് വരുന്നതിനുവേണ്ടി പലവേലയും ചിലര്‍ നടത്താറുണ്ട്. ആനക്കുളത്തി​ൻെറ അവസ്ഥ പരിതാപകരമാണ്. പുറമെനിന്ന് മലിനജലം കുളത്തിലേക്ക് ഒഴുകുകയാണെന്നാണ് മനസ്സിലാകുന്നത്. ചിറക്കല്‍ കുളത്തി​ൻെറ അവസ്ഥയും അതുതന്നെ. പണം ചെലവഴിച്ചതുകൊണ്ടുമാത്രം എല്ലാമായെന്ന് കാണാനാവില്ലെന്നും ടി. പത്മനാഭന്‍ പറഞ്ഞു. മേയറോടൊപ്പം ഭാര്യ വി.ആർ. പ്രീത, കൗണ്‍സിലര്‍മാരായ സുരേഷ്ബാബു എളയാവൂര്‍, എം.പി. രാജേഷ് എന്നിവരും ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.