കേളകം: സൻെറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ ദൈവമാതാവിൻെറ പെരുന്നാളിന് കൊടിയേറി. വികാരി ഫാ. ഷിബു ജോൺ കൊടിയുയർത്തി. ബുധനാഴ്ച രാവിലെ പ്രഭാത നമസ്കാരം, വി. കുർബാന, വാഹനകൂദാശ, വൈകീട്ട് ആറു മണിക്ക് കുരിശിങ്കൽ സന്ധ്യ നമസ്കാരം. വ്യാഴാഴ്ച രാവിലെ പ്രഭാത നമസ്കാരം, വി. കുർബാന, വാഹനകൂദാശ, വൈകീട്ട് കേളകം കുരിശിങ്കൽ സന്ധ്യ നമസ്കാരം. പെരുന്നാൾ പ്രധാന ദിവസം വെള്ളിയാഴ്ച രാവിലെ വി. കുർബാന, പുള്ളോർകുടി ഡെയ്സി ചാരിറ്റബിൾ ഫണ്ട് വിതരണം, വൈകീട്ട് ആറിന് സന്ധ്യ നമസ്കാരം, ഏഴു മണിക്ക് പെരുന്നാൾ സന്ദേശം, 7.15ന് കേളകം കുരിശിങ്കലിലേക്ക് പെരുന്നാൾ റാസ, 8.15ന് ചൂരക്കാത്തടത്തിൽ കുര്യാച്ചൻ ആൻഡ് റബേക്ക മെമ്മോറിയൽ ചാരിറ്റബിൾ സഹായ വിതരണം, ആശിർവാദം. ശനിയാഴ്ച രാവിലെ വി. കുർബാന, ആശിർവാദം. പെരുന്നാൾ ചടങ്ങുകളും പ്രദക്ഷിണവും കോവിഡ് പ്രോട്ടോകോൾ പ്രകാരം നടക്കുമെന്ന് വികാരി ഫാ. ഷിബു ജോൺ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.