കിടഞ്ഞിയിൽ മതിലുകൾ തകർത്ത സംഭവത്തിൽ പ്രതിഷേധം

പെരിങ്ങത്തൂർ: പാനൂർ നഗരസഭയിലെ കിടഞ്ഞിയിൽ രണ്ടു വീടുകളുടെ മതിലുകൾ ഇരുളി​‍ൻെറ മറവിൽ സാമൂഹിക ദ്രോഹികൾ തകർത്തതിൽ സി.പി.എം പെരിങ്ങത്തൂർ ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു. കിടഞ്ഞിയിൽ നടന്ന പൊതുയോഗം പാനൂർ ഏരിയ സെക്രട്ടറി കെ.ഇ. കുഞ്ഞബ്​ദുല്ല ഉദ്ഘാടനം ചെയ്തു. പെരിങ്ങത്തൂർ ലോക്കൽ സെക്രട്ടറി പി. മനോഹരൻ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റിയംഗം ഇ.കെ. അശോക് കുമാർ, കെ. പ്രദീപൻ എന്നിവർ സംസാരിച്ചു. പുതുവർഷദിനം രാത്രി കിടഞ്ഞിയിൽ മണക്കാട്ട് അഷറഫി​‍ൻെറയും തുച്ചത്ത് മഹറൂഫി​‍ൻെറയും വീട്ടു മതിലുകൾ തകർത്ത സംഭവത്തിൽ സി.പി.എമ്മിന്​​ ഒരു പങ്കുമില്ല. ഏതെങ്കിലും തരത്തിൽ പാർട്ടി പ്രവർത്തകർ അക്രമത്തിൽ പങ്കാളിയായിട്ടുണ്ടെങ്കിൽ പാർട്ടി നടപടിയെടുക്കും. പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തി കുറ്റവാളികളെ ഉടൻ കണ്ടെത്തണമെന്നും സി.പി.എം പെരിങ്ങത്തൂർ ലോക്കൽ കമ്മിറ്റി പ്രസ്​താവനയിലൂടെ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.