പലിശരഹിത വായ്പ പദ്ധതി തുടങ്ങി

ചമ്പാട്: പൊന്ന്യം പുഴക്കൽ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ പലിശരഹിത വായ്പ പദ്ധതിക്ക് തുടക്കം കുറിച്ചു. മഹല്ല് നിവാസികൾക്ക് അത്യാവശ്യഘട്ടങ്ങളിൽ പലിശരഹിത വായ്പ നൽകി സഹായിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതിക്ക് തുടക്കമിട്ടത്. മഹല്ല് കമ്മിറ്റിയുടെ കീഴിൽ അൽ സലാമ ഫിനാൻസ് സൊസൈറ്റി എന്ന പേരിൽ ഒമ്പതംഗ കമ്മിറ്റി നിലവിൽ വന്നു. സൊസൈറ്റിയുടെ ഉദ്ഘാടനം മഹല്ല് ഖാദി ടി.എസ്. ഇബ്രാഹിംകുട്ടി മുസ്​ലിയാർ നിർവഹിച്ചു. മഹല്ല് പ്രസിഡൻറ് കെ. നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് റഫീഖ് മൗലവി ശിവപുരം, മഹല്ല് വൈസ് പ്രസിഡൻറ് കെ.കെ. അഹമ്മദ് മാസ്​റ്റർ, ടി.ടി. അലി ഹാജി, പൊന്ന്യം മഹല്ല് വെൽഫെയർ അസോസിയേഷൻ ജി.സി.സി കമ്മിറ്റി അംഗം അബ്​ദുൽ കരീം, മഹല്ല് സെക്രട്ടറി നാസർ കോട്ടയിൽ, ടി.ടി. ഹാരിസ്, പി.എം. അഷ്റഫ് എന്നിവർ സംസാരിച്ചു. സൊസൈറ്റി സെക്രട്ടറി ഉസ്മാൻ മാസ്​റ്റർ സ്വാഗതം പറഞ്ഞു. അബ്ബാസ് ഹാജി, ഖാദർ മുസ്തലിഫ എന്നിവർക്ക് കെ.കെ. അഹമ്മദ് മാസ്​റ്റർ അംഗത്വം നൽകി. സൊസൈറ്റിയുടെ ലൈഫ് മെംബർഷിപ് പദ്ധതി ഉദ്ഘാടനവും നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.