പുല്ലാങ്കുഴലിൽ സ്വരവിസ്മയം തീർത്ത്‌ രഘുനാഥൻ

തളിപ്പറമ്പ്: ഒമ്പത് മാസത്തോളം നാദതാളങ്ങൾ നിലച്ച പെരിഞ്ചെല്ലൂരിൽ വ്യാഴാഴ്ച പെയ്തിറങ്ങിയത് പുല്ലാങ്കുഴൽ നാദം. ആസ്വാദകരെ ശുദ്ധസംഗീതത്തിൽ ലയിപ്പിക്കാൻ തളിപ്പറമ്പി​‍ൻെറ സാംസ്കാരിക കേന്ദ്രമായി നിലകൊള്ളുന്ന സ്ഥാപനമാണ് പെരിഞ്ചെല്ലൂർ സംഗീത സഭ. കോവിഡ് ഭീതി പരത്തിയതോടെ ഒമ്പത് മാസത്തേക്ക് സഭയുടെ അകത്തളം മൗനത്തിലായിരുന്നു. ആശങ്കകളെല്ലാം മറന്ന് ആസ്വാദകർ രഘുനാഥ​‍ൻെറ പുല്ലാങ്കുഴൽ നാദത്തിൽ ലയിച്ചു. തോഡി രാഗ വർണത്തോടെയാണ് കച്ചേരി ആരംഭിച്ചത്. തുടർന്ന് ഹംസധ്വനി രാഗത്തിൽ രഘുനായക, ശ്രീരാഗത്തിൽ എന്തരോ മഹാനുഭാവുലു, പൂർവകല്യാണിയിൽ ജ്ഞാനമു സഗറാദ, ഖരഹരപ്രിയയിൽ പക്കാല എന്നിവയും പെയ്തിറങ്ങി. ദേശ് രാഗത്തിൽ തില്ലാനയോടെയാണ് കച്ചേരി സമാപിച്ചത്. വയലിനിൽ ഗോകുൽ ആലങ്കോട്, മൃദംഗത്തിൽ ബാലകൃഷ്ണ കമ്മത്ത്, മുഖർശംഖിൽ പയ്യന്നൂർ ഗോവിന്ദ പ്രസാദ് എന്നിവർ മികച്ച പ്രകടനം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.