സ്വാമി ആനന്ദതീർഥൻ അനുസ്മരണം

തലശ്ശേരി: സ്വാതന്ത്ര്യസമര സേനാനിയും സാമൂഹിക പരിഷ്കർത്താവുമായ സ്വാമി ആനന്ദതീർഥ‍ൻെറ ജന്മവാർഷികത്തോടനുബന്ധിച്ച് തലശ്ശേരി ജവഹർ കൾചറൽ ഫോറത്തി‍ൻെറ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. എഴുത്തുകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് ഉദ്ഘാടനം ചെയ്തു. സ്വാമി ആനന്ദതീർഥരെ പോലുള്ള സാമൂഹിക പരിഷ്കർത്താക്കളുടെ സന്ദേശങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കാനും പ്രാവർത്തികമാക്കാനും ആളില്ലാതെ പോയതാണ് കേരളത്തിൽ ദുരഭിമാന കൊലകൾ പോലുള്ള ക്രൂരതകൾ വർധിക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. പ്രഫ. എ.പി. സുബൈർ, ഗഫൂർ മനയത്ത് എന്നിവർ സംസാരിച്ചു. രാമകൃഷ്ണൻ വടക്കുമ്പാട് സ്വാഗതവും പി. ഇമ്രാൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.