നാഗപ്രതിഷ്ഠ വാര്‍ഷികം ആഘോഷിച്ചു

ന്യൂ മാഹി: പെരിങ്ങാടി കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തില്‍ നാഗപ്രതിഷ്ഠയുടെ 36ാം വാര്‍ഷികം ആഘോഷിച്ചു. നാഗഭഗവതിയുടെ സുപ്രധാന വഴിപാടായ നൂറും പാലും ക്ഷേത്ര മേല്‍ശാന്തി മാടമന ഈശ്വരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്നു. കോവിഡ് മാനദമണ്ഡങ്ങള്‍ പാലിച്ച്​ നടന്ന ചടങ്ങിന് ക്ഷേത്രസമിതി പ്രസിഡൻറ് ടി.പി. ബാലന്‍, സെക്രട്ടറി പി.കെ. സതീഷ് കുമാര്‍, ഒ.വി.ജയന്‍, കണ്ടോത്ത് രാജീവന്‍, പി.വി. അനില്‍ കുമാര്‍ എന്നിവർ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.