നാല് കുടുംബങ്ങൾക്ക് വീട് കൈമാറി

തലശ്ശേരി: എരഞ്ഞോളി ഗ്രാമപഞ്ചായത്തി‍ൻെറ 2007-08 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജനകീയ കൂട്ടായ്മയിലൂടെ നിർമിച്ച സ്നേഹവീടുകൾ ഗുണഭോക്​താക്കൾക്ക് കൈമാറി. പുതുവർഷ കൈനീട്ടമായാണ് ആഹ്ലാദാരവങ്ങളോടെ നാല് വീടുകളുടെ ഗൃഹപ്രവേശം നടന്നത്. എരഞ്ഞോളി വാടിയിൽപീടികയിൽ ഈശ്വരത്ത് മീത്തൽപറമ്പിൽ സംഘടിപ്പിച്ച ചടങ്ങിൽ ഓൺലൈൻ സംവിധാനത്തിലൂടെ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ താക്കോൽ കൈമാറ്റം ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി എം.വി. ജയരാജൻ അധ്യക്ഷത വഹിച്ചു. സി.പി.എം തലശ്ശേരി ഏരിയ സെക്രട്ടറി എം.സി. പവിത്രൻ, ടി.പി. ശ്രീധരൻ, എ.കെ. രമ്യ, കാട്യത്ത് പ്രകാശൻ, കെ.പി. പ്രഹീദ്, കണ്ട്യൻ ഷീബ, സി.വി. സൂരജ് എന്നിവർ സംസാരിച്ചു. TLY SNEHAVEEDU എരഞ്ഞോളി പഞ്ചായത്തിൽ ജനകീയ കൂട്ടായ്മയിൽ നിർമിച്ച വീടുകളുടെ താക്കോൽ കൈമാറ്റം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഓൺലൈൻ വഴി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.