must വളപട്ടണം: അഴീക്കോട് സ്നേഹതീരം വാട്സ്ആപ് കൂട്ടായ്മ വളപട്ടണം റഹ്മ സൻെററിൽ നാട്ടിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. ഡോ. ഇസ്മാഈൽ, ജാസ്മിൻ അമ്പലതിലകത്തു, എളയടത്ത് അശ്റഫ്, ബിനോയ് മാത്യു, എ.ടി. സമീറ, കെ.ഇ. ശാദുലി, മിഥിലാജ്, അശ്വതി ചന്ദ്രദാസ്, സുദിനം മുനീർ എന്നിവരെയാണ് ആദരിച്ചത്. വാട്സ്ആപ് കൂട്ടായ്മ ചെയർമാൻ ശംസുദ്ദീൻ പൊയ്തുംകടവ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ ഷബീന ടീച്ചർ, വളപട്ടണം പഞ്ചായത്ത് പ്രസിഡൻറ് ഷമീമ, വൈസ് പ്രസിഡൻറ് വി.കെ.സി. ജംഷീറ, വളപട്ടണം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ മനോജ്, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. താഹിറ, സീനിയർ ജേണലിസ്റ്റ് സി.കെ.എ. ജബ്ബാർ എന്നിവർ സംസാരിച്ചു. ഉപദേശക സമിതി വൈസ് ചെയർമാൻ എം.ബി. അഷ്റഫ് ബാവക്ക സ്വാഗതവും കെ.എം. താജുദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.