ഏഴാമത് സാമ്പത്തിക സെന്‍സസ് രണ്ടാംഘട്ടം ജില്ലയില്‍ തുടങ്ങി

കണ്ണൂർ: ഏഴാമത് സാമ്പത്തിക സെന്‍സസി​ൻെറ രണ്ടാം ഘട്ടം ജില്ലയില്‍ പുനരാരംഭിച്ചു. സൂപ്പര്‍വൈസര്‍മാര്‍ക്കുള്ള പരിശീലന പരിപാടി കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ജില്ല ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ജില്ല ഇക്കണോമിക്‌സ് ആൻഡ്​ സ്​റ്റാറ്റിസ്​റ്റിക്‌സ് വകുപ്പ്, കോമണ്‍ സര്‍വിസ് സൻെറര്‍, ഇ-ഗവേണന്‍സ് സര്‍വിസസ് ഇന്ത്യ ലിമിറ്റഡ്, കേന്ദ്ര ഇലക്ട്രോണിക്‌സ് ടെലികമ്യൂണിക്കേഷന്‍ വിഭാഗം എന്നിവ സംയുക്തമായാണ് പരിശീലനം സംഘടിപ്പിച്ചത്. തദ്ദേശ സ്ഥാപനതലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സൂപ്പര്‍വൈസര്‍മാരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ നിര്‍ദേശപ്രകാരം നടത്തുന്ന സാമ്പത്തിക സെന്‍സസുമായി എല്ലാവരും സഹകരിക്കണമെന്നും വിവരശേഖരണത്തില്‍ ശരിയായ വിവരങ്ങള്‍ നല്‍കണമെന്നും അധികൃതര്‍ അറിയിച്ചു. സാമ്പത്തിക സെന്‍സസ് നടത്തുന്ന എന്യൂമറേറ്റര്‍മാര്‍ക്ക് യഥാര്‍ഥ വിവരങ്ങള്‍ നല്‍കരുതെന്ന് നിര്‍ബന്ധിക്കുന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ല കലക്ടര്‍മാരോടും പൊലീസിനോടും നാഷനല്‍ സ്​റ്റാറ്റിസ്​റ്റിക്‌സ് ഡയറക്ടര്‍ അഭ്യര്‍ഥിച്ചു. ജനുവരി 15നകം ജില്ലയിലെ സാമ്പത്തിക സർവേ പൂര്‍ത്തിയാക്കും. കോമണ്‍ സര്‍വിസ് സൻെറര്‍ ജില്ല മാനേജര്‍ പി.എസ്. റിഷിറാം മൊബൈല്‍ അപ്ലിക്കേഷനില്‍ പരിശീലനം നല്‍കി. സ്​റ്റാറ്റിസ്​റ്റിക്‌സ് വകുപ്പ് റിസർച്​ ഓഫിസര്‍ കെ. രമ്യ, ഇന്‍വെസ്​റ്റിഗേറ്റര്‍മാരായ ഇ. വിനീഷ്, വി.പി. അഷ്‌റഫ്, സർവേ നടത്തുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട വെൻഡര്‍ പ്രതിനിധി സലില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.