തളിപ്പറമ്പ് ബ്ലോക്ക്: സി.എം. കൃഷ്ണൻ പ്രസിഡൻറ്​, പി. പ്രേമലത വൈസ് പ്രസിഡൻറ്​

തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫിലെ സി.എം. കൃഷ്ണനെ പ്രസിഡൻറായും പി. പ്രേമലതയെ വൈസ് പ്രസിഡൻറായും തെരത്തെടുത്തു. ചെങ്ങളായി ഡിവിഷനിലെ കോൺഗ്രസിലെ കൊയ്യം ജനാർദനനെ ആറിനെതിരെ 10 വോട്ടുകൾക്ക് തോൽപ്പിച്ചാണ് വിജയിച്ചത്. കുറ്റ്യേരി ഡിവിഷനിൽനിന്ന്​ യു.ഡി.എഫിലെ പി. സുഖദേവൻ മാസ്​റ്ററെയാണ് പരാജയപ്പെടുത്തിയത്. നെല്ലിപ്പറമ്പ് സ്വദേശിയായ കൃഷ്ണൻ സി.പി.എം തളിപ്പറമ്പ് ഏരിയ കമ്മിറ്റിയംഗവും സി.ഐ.ടി.യു ഏരിയ പ്രസിഡൻറമാണ്. കുറ്റ്യേരി സർവിസ് സഹകരണ ബാങ്ക് ജീവനക്കാരനും തളിപ്പറമ്പ് സഹകരണ ആശുപത്രി മുൻ പ്രസിഡൻറുമാണ്. ബാങ്കി​ൻെറ വെള്ളാവ് ശാഖയിൽനിന്ന്​ മാ​േനജരായാണ് വിരമിച്ചത്. ഭാര്യ: രഞ്ജിനി. രണ്ട് മക്കളുണ്ട്. ആലക്കോട് ഡിവിഷനിൽനിന്ന്​ വിജയിച്ച പി. പ്രേമലതയാണ് വൈസ് പ്രസിഡൻറ്​. യു.ഡി.എഫിലെ കരുവഞ്ചാൽ ഡിവിഷനിലെ എം.പി. വഹീദയെയാണ് പരാജയപ്പെടുത്തിയത്. ചപ്പാരപ്പടവ് വിളയാർക്കോട് സ്വദേശിനിയായ ഇവർ ആദ്യമായാണ് മത്സരരംഗത്ത് എത്തുന്നത്. സി.പി.എം ആലക്കോട് ഏരിയ കമ്മിറ്റിയംഗവും മഹിള അസോസിയേഷൻ ആലക്കോട് ഏരിയ സെക്രട്ടറിയും ജില്ല കമ്മിറ്റിയംഗവുമാണ്. ആലക്കോട് കാർഷിക വികസന ബാങ്കിൽ പാർട്ട് ടൈം ജീവനക്കാരിയാണ്. ഭർത്താവ്: പി. ശശി. രണ്ട് മക്കളുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.