ബോധവത്​കരണ ക്ലാസ്

അഞ്ചരക്കണ്ടി: പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ്​ വോട്ടെടുപ്പ് മാത്രം നടക്കുന്ന ദിനത്തിൽ വേറിട്ട പരിപാടി നടത്തി മാതൃകയായി അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത്. പുതിയ ഭരണസമിതിയിൽ കാലെടുത്ത് വെക്കുന്നവർക്ക് ഏറെ പ്രയോജനകരമായ രീതിയിലാണ് സംഘടിപ്പിച്ചത്. പഞ്ചായത്തിരാജ് സംവിധാനത്തെക്കുറിച്ചും ഭരണഘടന ഭേദഗതി, പഞ്ചായത്തിരാജ് നിയമം, പഞ്ചായത്തംഗങ്ങളുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും, ഭരണ നടപടിക്രമങ്ങളുടെ സുതാര്യത, തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധവും പെരുമാറ്റവും എന്നിവ സംബന്ധിച്ചുള്ള ക്ലാസാണ് പുതിയ അംഗങ്ങൾക്ക് നൽകിയത്​. കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ഡോ. എം. സുർജിത്താണ് ക്ലാസെടുത്തത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​ കെ.പി. ലോഹിതാക്ഷൻ അധ്യക്ഷത വഹിച്ചു. ക്ലാസിന് സെക്രട്ടറി ജി.പി. രതീഷ് സ്വാഗതവും അസി. സെക്രട്ടറി കെ.ആർ. സുജിത്ത് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.