ഫീസ് കൗണ്ടർ അടച്ചുപൂട്ടിയിട്ട്​ മാസങ്ങൾ: സർവകലാശാലയിലെത്തുന്ന വിദ്യാർഥികൾ വലയുന്നു

കണ്ണൂർ: താവക്കരയിലെ കണ്ണൂർ സർവകലാശാല ആസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന ഫീസ് കൗണ്ടറും വെബ്​ സൻെററും അടച്ചുപൂട്ടിയിട്ട്​ മാസങ്ങൾ പിന്നിടുന്നു. സർവകലാശാലയിലെത്തുന്ന വിദ്യാർഥികൾ ഫീസ് അടക്കാൻ കഴിയാതെ പ്രയാസപ്പെടുകയാണ്​. ലോക്​ഡൗൺ പ്രഖ്യാപിച്ച വേളയിലാണ്​ ഫീസ്​ കൗണ്ടർ പൂട്ടിയത്​. വിവിധ ആവശ്യങ്ങൾക്ക്​ സർവകലാശാല ആസ്ഥാനത്തെത്തുന്ന വിദ്യാർഥികളോട്​ കണ്ണൂർ ടൗണിലെ ബാങ്കുകളിൽ ഫീസ് അടക്കാനാണ്​ അധികൃതർ നിർദേശിക്കുന്നത്. ആവശ്യത്തിന് വാഹന സൗകര്യം പോലുമില്ലാത്ത കോവിഡ് കാലത്ത് ഫീസ് അടക്കാൻ വിദ്യാർഥികളും രക്ഷിതാക്കളും വളരെ പ്രയാസപ്പെടുകയാണ്. താൽക്കാലിക ജീവനക്കാരനെ നിയമിച്ചതുമായി ബന്ധപ്പെട്ട്​ ഓഡിറ്റ് തടസ്സവാദങ്ങൾ നിലനിൽക്കുന്നതിനാലാണ് വെബ്​ സൻെറർ അടച്ചുപൂട്ടിയതെന്നാണ് സർവകലാശാല പറയുന്നത്​. ഏറെ ദൂരത്തുനിന്നുള്ള വിദ്യാർഥികളടക്കം കാമ്പസിലെത്തിയാലാണ്​ കൗണ്ടറുകളുടെ സേവനം ലഭ്യമല്ലെന്നറിയുന്നത്​. വാഹനങ്ങളിലും മറ്റുമായി തിരിച്ച്​ നഗരത്തിലെത്തി ഫീസടച്ച്​ മടങ്ങുകയാണ്​. കൗണ്ടറുകൾ അടച്ചുപൂട്ടിയ നടപടി ക്രൂരതയാണെന്നും എത്രയും പെട്ടെന്ന് ഇവ തുറക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കണ്ണൂർ യൂനിവേഴ്സിറ്റി സ്​റ്റാഫ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.