കോൺഗ്രസ് ജന്മദിനം ജില്ലയിൽ വിപുലമായി ആഘോഷിച്ചു

കണ്ണൂർ: ഇന്ത്യൻ നാഷനൽ കോൺഗ്രസി​ൻെറ നൂറ്റിമുപ്പത്തിയാറാം ജന്മദിന വാർഷികാഘോഷം ജില്ലയിൽ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. ബ്ലോക്ക്, മണ്ഡലം, ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ പാര്‍ട്ടി പതാക ഉയര്‍ത്തിയും പതാക റാലി നടത്തിയും അനാഥാലയങ്ങളിൽ പുതു വസ്ത്രങ്ങളും ഭക്ഷണവും നൽകിയും ആഘോഷിച്ചു. ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ വിപുലമായ പരിപാടികളോടെ ആചരിച്ചു. കെ.പി.സി.സി വര്‍ക്കിങ്​ പ്രസിഡൻറ്​ കെ. സുധാകരന്‍ എം.പി കൈ ചിഹ്നം ആലേഖനം ചെയ്ത ജന്മദിന കേക്ക്​ മുറിച്ചാണ് ആഘോഷത്തിന് തുടക്കം കുറിച്ചത്. യോഗത്തില്‍ ഡി.സി.സി പ്രസിഡൻറ്​ സതീശന്‍ പാച്ചേനി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. മാര്‍ട്ടിന്‍ ജോർജ്​, മുസ്​ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ്​ വി.കെ. അബ്​ദുൽ ഖാദര്‍ മൗലവി, കെ.പി.സി.സി സെക്രട്ടറി എം.പി. മുരളി, യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ പി.ടി. മാത്യു, മുന്‍ ചെയര്‍മാന്‍ പ്രഫ. എ.ഡി. മുസ്​തഫ, മേയര്‍ അഡ്വ. ടി.ഒ. മോഹനന്‍, മുന്‍ മേയര്‍ സുമാ ബാലകൃഷ്ണന്‍, ഡി.സി.സി വൈസ് പ്രസിഡൻറ്​ വി.വി. പുരുഷോത്തമന്‍, മുസ്​ലിം ലീഗ് നേതാക്കളായ അബ്​ദുൽ കരീം ചേലേരി, കെ.പി. താഹിർ, മുന്‍ ​െഡപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ്, ഡി.സി.സി ജനറല്‍ സെക്രട്ടറി കൂക്കിരി രാജേഷ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ്​ റിജില്‍ മാക്കുറ്റി, കെ.എസ്.യു ജില്ല പ്രസിഡൻറ്​ പി. മുഹമ്മദ് ഷമ്മാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.