പി ഹണ്ട്: അഞ്ച് ഫോൺ കസ്​റ്റഡിയിൽ

തളിപ്പറമ്പ്: തളിപ്പറമ്പിൽ പൊലീസി​ൻെറ നേതൃത്വത്തിൽ പോൺ ഹണ്ട് റെയ്ഡ് നടത്തി. റെയ്ഡിൽ അഞ്ചുപേരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. തളിപ്പറമ്പ് പൊലീസ് സ്​റ്റേഷ​ൻെറ വിവിധ ഭാഗങ്ങളിലായാണ് റെയ്ഡ് നടത്തിയത്. പരിശോധനയിൽ പറശ്ശിനിക്കടവിലെ രണ്ടുപേരും ചപ്പാരപ്പടവ്, ഏഴാംമൈൽ, തളിപ്പറമ്പ് ടൗൺ എന്നിവിടങ്ങളിൽനിന്നും ഓരോ ആളുകൾ വീതവുമാണ് പിടിയിലായത്. ഇവരിൽനിന്ന്​ പിടികൂടിയ മൊബൈൽ ഫോണുകൾ ഫോറൻസിക് ലാബിൽ അയച്ച് ശാസ്ത്രീയ പരിശോധന നടത്തും. തളിപ്പറമ്പ് സി.ഐ എൻ.കെ. സത്യനാഥൻ, എസ്.ഐ പി.സി. സഞ്ജയ്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.