ഇരിക്കൂർ നിലാമുറ്റം ഉറൂസ് സമാപിച്ചു

ഇരിക്കൂർ: നിലാമുറ്റം മഖാം ഉറൂസ്​ സമാപിച്ചു. കൂട്ട സിയാറത്തിനും പ്രാർഥനക്കും നായിബ് ഖാദി പി.പി. ഉമ്മർ മുസ്​ലിയാർ നേതൃത്വം നൽകി. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചാണ് ഉറൂസ് ചടങ്ങുകളെല്ലാം നടത്തിയത്. പത്ത് ദിവസമായി ഉറൂസിനോടനുബന്ധിച്ചു നടന്ന ആത്മീയ മതപ്രഭാഷണത്തിൽ അറക്കൽ അബ്​ദുറസാഖ് ദാരിമി, അബ്​ദുൽ ഗഫൂർ മൗലവി കീച്ചേരി, അബ്​ദുൽ അസീസ് ഫൈസി, ഡോ. സലീം നദ്​വി, ശക്കീർ ഹൈതമി കച്ചേരി, അസ്​ലം അസ്ഹരി പൊയ്ത്തുംകടവ്, ഉസ്മാൻ ദാരിമി പന്തിപ്പൊയിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.