മുസ്​ലിം ലീഗ് ഓഫിസിനുനേരെ കരിഓയിൽ പ്രയോഗം

തലശ്ശേരി: മൂഴിക്കരയിൽ കോടിയേരി മേഖല മുസ്​ലിം ലീഗ് ഓഫിസായി പ്രവർത്തിച്ചുവരുന്ന എൻ.എ.എം സൗധത്തിന് നേരെ കരിഓയിൽ പ്രയോഗം. കഴിഞ്ഞ പാർലമൻെറ്​ തെരഞ്ഞെടുപ്പിനു ശേഷവും സൗധത്തിനുനേരെ ആക്രമണമുണ്ടായിരുന്നു. നാട്ടുകാരിൽനിന്ന്​ സംഭാവന സ്വീകരിച്ചാണ് ഓഫിസ് നവീകരിച്ചത്. സംഭവത്തിൽ കോടിയേരി മേഖല യു.ഡി.എഫ് കമ്മിറ്റി പ്രതിഷേധിച്ചു. യോഗം കെ.പി.സി.സി സെക്രട്ടറി വി. രാധാകൃഷ്ണൻ മാസ്​റ്റർ ഉദ്‌ഘാടനം ചെയ്തു. പി. അബ്​ദുൽ റഹ്മാൻ മാസ്​റ്റർ അധ്യക്ഷത വഹിച്ചു. വി.സി. പ്രസാദ്, റഹ്ദാദ് മൂഴിക്കര, കെ. ഖാലിദ് മാസ്​റ്റർ, റഫീഖ് കുനിയിൽ, നിഷാദ് കോടിയേരി, പ്രസീൽ ബാബു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.