ഭീഷണിയായി തണൽമരങ്ങൾ

ഇരിക്കൂർ: വാഹന, കാൽനടക്കാർക്ക്​ അപകടഭീഷണി ഉയർത്തി ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാന പാതയരികിലെ തണൽമരങ്ങൾ. പടിയൂർ മുതൽ ശ്രീകണ്ഠപുരം കോട്ടൂർ വരെയാണ് ഇരു ഭാഗങ്ങളിലുമായി വൻ തണൽമരങ്ങൾ ഉള്ളത്. ഇതിൽ മിക്കതും ഉണങ്ങിയതുമാണ്.നിരവധി ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ഓഫിസുകൾക്കും കെട്ടിടങ്ങൾക്കും മീതെയാണ് മരങ്ങളുള്ളത്. മരങ്ങളുടെ തടിയും ശിഖരങ്ങളും കെട്ടിടങ്ങൾക്കു മുകളിലൂടെ വളർന്ന് റോഡിലേക്ക് ചാഞ്ഞുകിടക്കുകയാണ് മിക്ക സ്ഥലങ്ങളിലും. അപകടഭീഷണി മുന്നിൽക്കണ്ട് നാട്ടുകാരും സംഘടനകളും വ്യാപാരികളും ഇത്തരത്തിലുള്ള മരങ്ങൾ മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർ പൊതുമരാമത്ത് ഉദ്യോഗസ്ഥർ, ജില്ല കലക്ടർ, വനം വകുപ്പ് തുടങ്ങിയവർക്കെല്ലാം നിവേദനമായും പരാതികളും സമർപ്പിച്ചിട്ടും നാളിതുവരെ നടപടി ഉണ്ടായില്ല. മരങ്ങൾ മുറിച്ചുമാറ്റാൻ ടെൻഡർ നൽകി നടപടി സ്വീകരിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.