ലീഡർ അനുസ്മരണം

തളിപ്പറമ്പ്​: കേരള എൻ.ജി.ഒ അസോസിയേഷൻ തളിപ്പറമ്പ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ. കരുണാകരൻ അനുസ്​മരണം സംഘടിപ്പിച്ചു. ഛായചിത്രത്തിൽ പുഷ്​പാർച്ചന നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.വി. അബ്​ദുൽ റഷീദ് അനുസ്​മരണ പ്രഭാഷണം നടത്തി. ജില്ല ട്രഷറർ കെ.വി. മഹേഷ്, ബ്രാഞ്ച് പ്രസിഡൻറ്​ എം. സനീഷ്, ബ്രാഞ്ച് സെക്രട്ടറി വി.വി. ജസ്​റ്റിൻ വർഗീസ്, ശ്രീകാന്ത് തുടങ്ങിയവർ സംസാരിച്ചു. ജില്ല വൈസ് പ്രസിഡൻറ്​ പി.വി. വിനോദ്, എ. ജയൻ, കെ.പി. പോൾ, ടി.വി. കൃഷ്​ണരാജ്, ഒ. സറീന തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.