വൈക്കോൽ ലോറിക്ക് തീപിടിച്ചു

കൊട്ടിയൂർ: ചുങ്കക്കുന്ന് പൊട്ടംതോട്ടിൽ വൈക്കോൽ കയറ്റി വന്ന ലോറിക്ക് തീപിടിച്ചു. വൈക്കോലും ലോറിയും പൂർണമായി കത്തിനശിച്ചു. ചൊവ്വാഴ്ച ഉച്ച 2.30ഓടെയാണ് തീപിടിച്ചത്. മൈസൂരുവിൽനിന്ന്​ പൊട്ടംതോട്ടിലെ ​െഡയറി ഫാമിലേക്ക് വൈക്കോലുമായി വന്ന കൊട്ടിയൂർ സ്വദേശിയുടെ ലോറിയും വൈക്കോലുമാണ് തീപിടിത്തത്തിൽ നശിച്ചത്. പൊട്ടംതോട് ടൗണിൽ നിർത്തിയിട്ടപ്പോഴാണ് വൈക്കോലി​ൻെറ മുകളിൽനിന്ന് തീയുയരുന്നത് കണ്ടത്. പൂർണമായും പ്ലാസ്​റ്റിക് ഷീറ്റ് പൊതിഞ്ഞാണ് വൈക്കോൽ കൊണ്ടുവന്നത്. വൈദ്യുതി കമ്പിയിൽ ഉരസിയതാവാം തീപിടിത്തത്തിന് കാരണമെന്ന്​ സംശയിക്കുന്നു. വാഹനം മുന്നോ​െട്ടടുത്ത് വൈക്കോൽ കെട്ടുകൾ പുറത്തേക്ക്​ എറിയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കൊട്ടിയൂർ സ്വദേശി തോട്ടത്തിൽ അപ്പുവി​​േൻറതാണ് ലോറി. പേരാവൂർ ഫയർഫോഴ്‌സി​ൻെറ രണ്ട് യൂനിറ്റ് എത്തിയാണ് തീയണച്ചത്. നാട്ടുകാരും കേളകം പൊലീസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.