കോൺഗ്രസ്​ നാശത്തി​െൻറ വക്കിൽ -മന്ത്രി ഇ.പി. ജയരാജൻ

കോൺഗ്രസ്​ നാശത്തി​ൻെറ വക്കിൽ -മന്ത്രി ഇ.പി. ജയരാജൻ കണ്ണൂർ: കോൺഗ്രസ്​ നാശത്തി​ൻെറ വക്കിലാണെന്ന്​ മന്ത്രി ഇ.പി. ജയരാജൻ. തദ്ദേശ സ്​ഥാപനങ്ങളിലെ ജേതാക്കളെ ആനയിച്ച്​ സംഘടിപ്പിച്ച വിജയാഘോഷത്തി​ൻെറ ഭാഗമായി സ്​റ്റേഡിയം കോർണറിൽ സംഘടിപ്പിച്ച സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്​ലീംലീഗ്​ ലക്ഷ്യമിടുന്നത്​ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവി​ൻെറ സ്​ഥാനമാണ്​. ലീഗി​ൻെറ തീരുമാനത്തിനു പിറകെ കോൺഗ്രസ്​ പോകുകയാണ്​​. ഇത്​ കോൺഗ്രസി​ൻെറ നാശത്തിലാണ്​ കലാശിക്കുക. കോൺഗ്രസ്​ നശിച്ച്​ ബി.ജെ.പി ആകണമെന്ന്​ ഒരു ഇടതുമുന്നണി പ്രവർത്തകനും ആഗ്രഹിക്കില്ല. മുസ്​ലിം ലീഗിനെ വിമർശിച്ചാൽ അ​െതങ്ങനെയാണ്​ ന്യൂനപക്ഷങ്ങൾക്കെതിരെയാകുകയെന്നും മന്ത്രി ചോദിച്ചു. ബി.ജെ.പി ഒഴികെ എല്ലാ പാർട്ടികളിലും ന്യൂനപക്ഷ വിഭാഗങ്ങളുണ്ട്​. കേരളത്തിൽ ഇടതു മുന്നണിക്ക്​ തുടർഭരണമുണ്ടാകുമെന്നതിൽ ആർക്കും സംശയം വേണ്ട. അതിനുള്ള തെളിവാണ്​ എല്ലാ മാധ്യമ നുണകളെയും തള്ളി ഇടതുമുന്നണി ഇപ്പോൾ നേടിയ വിജയമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ. പി. സന്തോഷ്‌ കുമാർ അധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി, കെ.പി. മോഹനൻ (എൽ.ജെ.ഡി), പി.പി. ദിവാകരൻ (ജനതാദൾ എസ്‌), ജോയ്‌ കൊന്നക്കൽ (കേരള കോൺഗ്രസ്‌ എം), കെ.കെ. ജയപ്രകാശ്‌ (കോൺഗ്രസ്‌ എസ്‌), കെ.കെ. രാജൻ (എൻ.സി.പി), വി. രാജേഷ്‌ പ്രേം, രതീഷ്‌ ചിറക്കൽ, സിറാജ്‌ തയ്യിൽ, സി.പി. സന്തോഷ്‌ കുമാർ എന്നിവരും സംസാരിച്ചു. കെ.പി. സഹദേവൻ സ്വാഗതം പറഞ്ഞു. വൈകിട്ട്‌ നാലരയോടെ സ്‌റ്റേറ്റ്‌ ബാങ്ക്‌ പരിസരത്തുനിന്നാണ്‌ കണ്ണൂരിലെ വിജയോത്സവ റാലി ആരംഭിച്ചത്‌. വാദ്യമേളങ്ങളുടെ അകമ്പടിയോടെ കൊടികളും പ്ലക്കാർഡുകളുമേന്തി നീങ്ങിയ റാലിക്ക്‌ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, പി.കെ. ശ്രീമതി, എൽ.ഡി.എഫ്‌ ജില്ല കൺവീനർ കെ.പി. സഹദേവൻ എന്നിവർ നേതൃത്വം നൽകി. ജില്ല പഞ്ചായത്തിലേക്കും കോർപറേഷനിലേക്കും തെരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷത്തെ മുഴുവൻ ജനപ്രതിനിധികളും അണിനിരന്നു. പടം.. സന്ദീപ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.