ഇങ്ങനൊയെക്കാണ്​ അപകടം കടന്നുവരുക

കണ്ണൂർ: നഗരത്തിലെ നവീകരണ പ്രവൃത്തികൾ പൂർത്തിയായ റോഡിലും പാതയോരത്തും പലയിടത്തായി കിളച്ചിട്ടത്​​ കാണാം. ജല അതോറിറ്റി, കെ.എസ്.​.ഇ.ബി വകുപ്പുകളുടെ പ്രവൃത്തികൾക്കാണ് ​പലയിടത്തായി റോഡുകൾ വെട്ടിക്കീറുന്നത്​. എന്നാൽ, പ്രവൃത്തികൾ പൂർത്തിയായിട്ടും മിക്കയിടത്തും റോഡുകൾ സാധാരണരീതിയിലാക്കാത്തത്​ അപകടങ്ങ​ളെ ക്ഷണിച്ചു വരുത്തുകയാണ്​. കിളച്ചിട്ട ഭാഗങ്ങളിൽ മണ്ണും ടാർ​ പൊളിച്ചതടക്കമുള്ള അവശിഷ്​ടങ്ങൾകൊണ്ട്​ മൂടുകയാണ്​. ഇത്​ ഇരുചക്ര വാഹനയാത്രികർക്കടക്കം അപകട ഭീതിയുണർത്തുകയാണ്​. നഗരത്തിലെ തിരക്കേറിയ പ്രധാന റോഡുകളി​െലല്ലാം ഇതാണ്​ സ്ഥിതി. ഭൂഗർഭ ലൈൻ വലിക്കുന്നതിന്​ കെ.എസ്​.ഇ.ബിയും പൈപ്പിടൽ പ്രവൃത്തിക്കായി ജലതോറിറ്റിയുമാണ്​ റോഡുകൾ വെട്ടിക്കീറുന്നത്​. പലയിടത്തും മൂന്ന്​ മീറ്റർ വരെ ആഴത്തിലുള്ള കുഴിയെടുത്ത്​ പിന്നീട്​ മണ്ണിട്ട്​ മൂടിയിരിക്കുയാണ്​. മഴക്കാലത്ത്​ വെള്ളം നിറഞ്ഞ്​ ​ചളിയായി വാഹനങ്ങൾ പൂണ്ട്​ വൻ അപകടങ്ങൾക്കും ഇതു വഴിയൊരുക്കും. ഇരുവകുപ്പി​ൻെറയും പ്രവൃത്തി മിക്ക​പ്പോഴും ദേശീയപാത വിഭാഗം, മോ​േട്ടാർ വാഹന വകുപ്പ്​ എന്നിവക്ക്​ തലവേദന സൃഷ്​ടിക്കുകയാണ്​. കെ.എസ്​.ഇ.ബി വകുപ്പി​ൻെറ ഇൗ അനാസ്ഥക്കെതിരെ കഴിഞ്ഞ ദിവസം ദേശീയപാത അധികൃതർ പൊലീസിന്​ പരാതി നൽകിയിരുന്നു. ദേശീയപാത അധികൃതരോട്​ അനുമതിയോ സമ്മതമോ വാങ്ങാതെയാണ്​ കെ.എസ്​.ഇ.ബി ഇത്തരത്തിൽ റോഡുകളിൽ പലയിടത്തും കുഴിയെടുത്തത്​. കൂടാതെ, പറഞ്ഞ സമയത്തിലും ദിവസങ്ങൾ വൈകിയാണ്​ ഇത്തരം ​പ്രവൃത്തികൾ തുടങ്ങുന്നതും പൂർത്തിയാക്കുന്നതും​. കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി വിഭാഗം അറ്റകുറ്റപ്പണിക്കായി റോഡ് ക​ുഴിച്ചിട്ട്​ പിന്നീട്​ മൂടാത്തതും പലയിടങ്ങളില്‍ അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാക്കുന്നതായി മോ​േട്ടാർ വാഹന വകുപ്പ്​ എഫോഴ്​സ്​മൻെറ്​ വിഭാഗം ദേശീയപാത അധികൃതർക്ക്​ സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. പലപ്പോഴും റോഡ്​ നവീകരണം നടക്കുന്നതോ വെട്ടിപ്പൊളിക്കുന്നതോ അധികൃതർ മുൻകൂട്ടി അറിയിക്കാത്തത്​ ഗതാഗത കുരുക്കിനും അപകടത്തിന്​ കാരണമാകുന്നതായും കോർപറേഷൻ റോഡുകളെ സംബന്ധിച്ച്​ മോ​േട്ടാർ വാഹന വകുപ്പ്​ നടത്തിയ പഠന റിപ്പോർട്ടിൽ പരാമർശിക്കുന്നു. 'കോൾഡ്​ മില്ലിങ്​' നവീകരണത്തിനും തടസ്സമാകും കണ്ണൂർ: നിലവിൽ ജില്ലയിലെ ദേശീയപാതയിൽ എൻ.എച്ച്​ വിഭാഗം നടത്തുന്ന നവീകരണ പ്രവൃത്തിക്ക്​ കെ.എസ്​.ഇ.ബിയുടെ അനാസ്​ഥ പ്രതിസന്ധി സൃഷ്​ടിക്കുമെന്ന്​ വിലയിരുത്തൽ. ഇപ്പോൾ ദേശീയപാതയിൽ കൊടുവള്ളി മുതൽ നടാൽ വരെയാണ്​ ജർമൻ സാ​േങ്കതിക വിദ്യയായ ​'കോൾഡ്​ മില്ലിങ്​' ഉപയോഗിച്ച്​ നവീകരണം നടക്കുന്നത്​. രണ്ടാം ഘട്ടത്തിൽ കണ്ണൂർ നഗരത്തിലെ റോഡുകളിലാണ്​ പ്രവൃത്തി നടക്കുന്നത്​. എന്നാൽ, നഗര റോഡുകളിൽ കെ.എസ്​.ഇ.ബി പ്രവൃത്തിക്കായുള്ള കുഴികൾ ശാസ്​ത്രീയമായി മൂടാത്തത്​ നവീകരണത്തിന്​ തടസ്സമാകും. ​കോൾഡ്​​ മില്ലിങ്​ സാ​േങ്കതിക വിദ്യപ്രകാരം നിലവിലുള്ള ടാറിങ്​ പൊളിച്ചെടുത്ത്​ ഇതു​ പുനരുപയോഗിക്കുകയാണ്​ ചെയ്യുന്നത്​. ഇൗ ടാറും സിമൻറും ചേർത്താണ്​ റോഡിൽ നവീകരണം നടക്കുക. എന്നാൽ, കുഴിയെടുത്തിടങ്ങളിൽ​ മണ്ണിട്ട്​ മൂടിയത്​ പ്രവൃത്തിയെ ബാധിക്കും. giri 01 കണ്ണൂർ കാൽടെക്​സിൽ റോഡരികിൽ കുഴിയെടുത്ത ഭാഗത്ത്​ കെ.എസ്​.ഇ.ബി അധികൃതർ മണ്ണിട്ട്​ മൂടിയനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.