വീണ്ടും സ്വർണം പിടികൂടി

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍നിന്നെത്തിയ മൂന്നു പേരില്‍ നിന്ന്​ 40 ലക്ഷം വിലവരുന്ന സ്വര്‍ണം പിടികൂടി. ദുബൈയില്‍നിന്നും എയര്‍ഇന്ത്യ എക്‌സ്പ്രസിലെത്തിയ കാസര്‍കോട്​ ചന്ദ്രഗിരി സ്വദേശി സെയ്തു ചെമ്പരിക്കയില്‍നിന്ന് 116 ഗ്രാമും ഷാര്‍ജയില്‍നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസിലെത്തിയ കാസര്‍കോട്​ സ്വദേശികളായ അബ്​ദുൽ ബാസിത്തില്‍ നിന്ന് 360 ഗ്രാമും ഇബ്രാഹിം ബാദുഷയില്‍ നിന്ന് 321 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. ബാസിത്തില്‍നിന്ന് സ്വര്‍ണത്തിന്​ പുറമെ ആറ് ഡ്രോണ്‍ കാമറ, 92,500 രൂപയുടെ സിഗരറ്റ് എന്നിവയും പിടികൂടിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.