ഉദയഗിരിയിൽ ചന്ദ്രശേഖരൻ പ്രസിഡൻറാകും

ആലക്കോട്: കാൽനൂറ്റാണ്ട് യു.ഡി.എഫ് ഭരിച്ച ഉദയഗിരി പഞ്ചായത്തിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി വിജയിച്ച സി.പി.എം നേതാവ് കെ.എസ്. ചന്ദ്രശേഖരൻ പ്രസിഡൻറാകും. സി.പി.എം ആലക്കോട് ഏരിയ കമ്മിറ്റിയംഗമായ ചന്ദ്രശേഖരൻ കാർത്തികപുരം മാവുംതട്ട് സ്വദേശിയാണ്. യു.ഡി.എഫ്​ കോട്ടകളെയെല്ലാം തകർത്ത് മികച്ച വിജയമാണ് ഉദയഗിരിയിൽ എൽ.ഡി.എഫ് കാഴ്ചവെച്ചത്. ആകെയുള്ള 15 സീറ്റിൽ പത്തും എൽ.ഡി.എഫ് പിടിച്ചെടുത്തു. മുൻ പഞ്ചായത്ത് പ്രസിഡൻറിന് കനത്ത പരാജയവും ഏൽക്കേണ്ടിവന്നു. കേരള കോൺഗ്രസിന് വൈസ് പ്രസിഡൻറ് സ്ഥാനം ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.