ചെറുപുഴയില്‍ ഇനി ഇടതുഭരണം

ചെറുപുഴ: 10 വര്‍ഷത്തെ ഇടവേളക്കുശേഷം ചെറുപുഴയില്‍ വീണ്ടും ഇടതുഭരണത്തിന് കളമൊരുങ്ങി. ആകെയുള്ള 19 സീറ്റില്‍ 13 സീറ്റു നേടിയാണ് ഇടതുമുന്നണി അധികാരത്തിലെത്തുന്നത്. യു.ഡി.എഫിന് ആറു സീറ്റുകള്‍ ലഭിച്ചു. ഇടതുമുന്നണിയില്‍ സി.പി.എം ഒമ്പതു​ സീറ്റിലും കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം മൂന്നു സീറ്റിലും സി.പി.ഐ ഒരു സീറ്റിലും വിജയിച്ചു. യു.ഡി.എഫി​ൻെറ ആറു​ സീറ്റിലും കോണ്‍ഗ്രസിനാണ് വിജയം. രണ്ടു സീറ്റില്‍ മത്സരിച്ച ലീഗിനും ഒരു സീറ്റില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനും വിജയിക്കാനായില്ല. ജോസഫ് വിഭാഗത്തിനു നല്‍കിയ ബ്ലോക്ക് പഞ്ചായത്ത്​ പുളിങ്ങോം ഡിവിഷനില്‍ അവരുടെ സ്ഥാനാര്‍ഥി എ.സി. പൗലോസ് വിജയിച്ചു. ഇവിടെ സി.പി.എമ്മി​ൻെറ പ്രമുഖ നേതാവ് കെ.ഡി. അഗസ്​റ്റിനാണ് പരാജയപ്പെട്ടത്. കോണ്‍ഗ്രസി​ൻെറ പ്രമുഖ നേതാക്കളായ കെ.കെ. സുരേഷ്‌കുമാര്‍, തങ്കച്ചന്‍ കാവാലം, ഷാജന്‍ ജോസ് എന്നിവരും പരാജയപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.