ആഹ്ലാദപ്രകടനത്തിന്​ നിയന്ത്രണങ്ങൾ

പാനൂർ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനവുമായി ബന്ധപ്പെട്ട് പാനൂർ പൊലീസ് സ്​റ്റേഷൻ പരിധിയിലെ രാഷ്​ട്രീയ പാർട്ടികളുടെ യോഗം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചു. ആഹ്ലാദപ്രകടനം വൈകീട്ട്​ അഞ്ചുവരെ മാത്രമേ അനുവദിക്കുകയുള്ളൂ. അതത് വാർഡുകളിൽ മാത്രമേ ആഹ്ലാദപ്രകടനം നടത്താൻ പാടുള്ളൂ. ബൈക്ക്-കാർ റാലികൾ പാടില്ല. പ്രകടനത്തി​ൻെറ കൂടെ നേതാക്കന്മാരുടെ സാന്നിധ്യം ഉറപ്പാക്കണം. മൈക്ക് ഉപയോഗിക്കാൻ പാടില്ല. പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കണം. എതിർ പാർട്ടിക്കാരുടെ/സ്ഥാനാർഥിയുടെ വീടിനു മുന്നിലോ ഓഫിസിനു മുന്നിലോ പോയി മുദ്രാവാക്യം വിളിക്കാനോ അവരെ അവഹേളിക്കുന്ന തരത്തിൽ പെരുമാറാനോ പാടില്ല. റോഡ് ബ്ലോക്ക് ചെയ്ത് ആഹ്ലാദപ്രകടനം നടത്താൻ പാടില്ല. കോവിഡ് മാനദണ്ഡം അനുസരിച്ച് മാത്രമേ ആഹ്ലാദപ്രകടനം നടത്താൻ പാടുള്ളൂ. യോഗത്തിൽ പാനൂർ പൊലീസ് ഇൻസ്പെക്ടർ ഫായിസ് അലി അധ്യക്ഷത വഹിച്ചു. പാനൂർ എസ്.ഐ ഗണേശൻ, പി.ആർ.ഒ ദേവദാസ്, രാഷ്​ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.