തലശ്ശേരിയിൽ എട്ടുലക്ഷം തട്ടിയെടുത്ത കേസിൽ മുഖ്യസൂത്രധാരൻ അറസ്​റ്റിൽ

വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ചെന്നൈ വിമാനത്താവളത്തിലാണ് പിടിയിലായത് തലശ്ശേരി: നഗരമധ്യത്തിൽ പട്ടാപ്പകൽ മുഖത്ത് മുളകുപൊടി വിതറി എട്ട് ലക്ഷം രൂപ കവർന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. കേസിലെ മുഖ്യ സൂത്രധാരൻ വടക്കുമ്പാട് മടത്തുംഭാഗം റസിയാസിൽ നിഹാലാണ് പിടിയിലായത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ചെന്നൈ വിമാനത്താവളത്തിലാണ് ഇയാൾ പിടിയിലായത്. വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് തലശ്ശേരി സർക്കിൾ ഇൻസ്പെക്ടർ കെ. സനൽകുമാറി​ൻെറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടർന്നാണ് വിദേശത്ത് കടക്കാൻ ശ്രമിക്കവേ വിമാനത്താവള അധികൃതർ പിടികൂടി, ചെന്നൈയിലെത്തിയ പൊലീസിന് ഇയാളെ കൈമാറിയത്. തലശ്ശേരി ജനറൽ ആശുപത്രിയിലെ മെഡിക്കൽ പരിശോധനക്കുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​​ ചെയ്തു. കൂടുതൽ ചോദ്യം ചെയ്യാനായി ഇയാളെ കസ്​റ്റഡിയിൽ വിട്ടുകിട്ടാൻ ഹരജി നൽകുമെന്ന് പൊലീസ് പറഞ്ഞു. നവംബർ 11നായിരുന്നു കേസിനാസ്പദമായ സംഭവം. പഴയ ബസ് സ്​റ്റാൻഡിലെ സഹകരണ ബാങ്കിൽ പണയം വെച്ചിരുന്ന സ്വർണാഭരണങ്ങൾ എടുക്കാനായി എത്തിയവരുടെ എട്ട് ലക്ഷം രൂപ കണ്ണിൽ മുളകുപൊടി വിതറി കൊള്ളയടിച്ചുവെന്നാണ് കേസ്. ഇതോടെ കവർച്ച സംഘത്തിലെ രണ്ടുപേർ പിടിയിലായി. കണ്ണൂർ വാരം വലിയന്നൂർ സ്വദേശി റുഖിയ മൻസിലിൽ അഫ്സലാണ് നേരത്തെ അറസ്​റ്റിലായത്. ഇയാൾ റിമാൻഡിലാണ്. കവർച്ച സംഘം രക്ഷപ്പെട്ട മാരുതി കാർ പൊലീസ് കസ്​റ്റഡിയിലെടുത്തിരുന്നു. കണ്ണൂർ സ്വദേശി നൂർ തങ്ങൾ ഉൾപ്പെടെ അഞ്ചുപേരടങ്ങുന്ന സംഘമാണ് കവർച്ച നടത്തിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.