സാദത്തിന് ഇത് പരീക്ഷണകാലം; കൃഷി ഉപേക്ഷിക്കാനൊരുങ്ങി യുവകർഷകൻ

box news ഇരിട്ടി: കൃഷിത്തോട്ടത്തിൽ കാട്ടാനകൾ എത്തുന്നത് പതിവായതോടെ ഇനി എന്തുചെയ്യണം എന്നറിയാതെ കൃഷി ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ് യുവകർഷകനായ പാലപ്പുഴ കൂടലാട്ടെ സാദത്ത്​. വനാതിർത്തിയോട് ചേർന്നല്ല ഈ കൃഷിയിടമുള്ളത്. പക്ഷേ, ആറളം ഫാം അതിർത്തി പങ്കിടുന്ന ബാവലി പുഴയുടെ തീരത്തുള്ള കൃഷിസ്ഥലത്ത് കാട്ടാനകൾ എത്താത്ത ദിവസങ്ങളില്ല. ചൊവ്വാഴ്ച പുലർച്ച എത്തിയ കാട്ടാനകൾ 150ഓളം വാഴകളാണ് നശിപ്പിച്ചത്. പടക്കവും മറ്റുമായി സാദത്ത് ഉറക്കമൊഴിച്ച് കൃഷിയിടത്തിന്​ കാവൽ നിൽക്കുന്നുണ്ടെങ്കിലും കൂട്ടത്തോടെയെത്തുന്ന കാട്ടാനകളെക്കണ്ട് നിസ്സഹായനായി നോക്കിനിൽക്കാനേ കഴിയുന്നുള്ളൂ. കാട് മൂടിക്കിടന്ന പ്രദേശം വെട്ടിത്തെളിച്ച് നാലുമാസം മുമ്പാണ് ഇവിടെ രണ്ടായിരത്തോളം വാഴകൾ വെച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.