കാർ കടയിലേക്ക് പാഞ്ഞുകയറി

ഇരിക്കൂർ: നിയന്ത്രണം വിട്ട . കഴിഞ്ഞ ദിവസം രാത്രി 12 ഒാടെയാണ് സംഭവം. ഇരിക്കൂർ ഭാഗത്തുനിന്ന് ശ്രീകണ്ഠപുരത്തേക്ക്​ പോവുകയായിരുന്ന കാർ പൂട്ടിക്കിടന്ന കടക്കുള്ളിലേക്ക് ഷട്ടർ തകർത്ത് കയറുകയായിരുന്നു. നിലാമറ്റം മാമാനത്തെ ഫായിസ് തങ്ങളുടെ കെ.സി.കെ. ജനറൽ മർച്ചൻറിലേക്കാണ് കാർ പാഞ്ഞുകയറിയത്. വയക്കര സ്വദേശിയുടെ കാറാണ് അപകടത്തിൽപെട്ടത്. ആർക്കും പരിക്കില്ല. കാറി​ൻെറ മുൻ ഭാഗവും കടയുടെ മുൻ ഭാഗവും തകർന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.