പുസ്​തക പ്രകാശനം

മാഹി: മയ്യഴി വിമോചന സമര രക്തസാക്ഷി പി.കെ. ഉസ്മാൻ മാസ്​റ്ററുടെ ജീവിത കഥയായ 'ഉസ്മാൻ -ഒരു രക്തസാക്ഷിയുടെ ജീവിതം' പുസ്തകം ഓൺലൈനിൽ പ്രകാശനം ചെയ്തു. പി. ഗംഗാധരൻ മാസ്​റ്റർ രചിച്ച 'എ ലൈഫ് ഓഫ് എ മാർട്ടിയർ' എന്ന പുസ്തകത്തി​ൻെറ മലയാള പരിഭാഷ രചിച്ചത് കളത്തിൽ രവീന്ദ്രനാണ്. പ്രകാശനത്തോടനുബന്ധിച്ച് പി. ഗംഗാധരൻ മാസ്​റ്റർ, കളത്തിൽ രവീന്ദ്രൻ എന്നിവരെയും കുട്ടികൾക്കായി ഉസ്മാൻ മാസ്​റ്ററുടെ ചരിത്ര പുസ്തകമെഴുതിയ ചാലക്കര പുരുഷു, 'മയ്യഴിയിലെ ഉസ്മാൻ' എന്ന ഡോക്യുമൻെററി സംവിധാനം ചെയ്ത സജീദ് പാറാൽ, കെ.പി. സുലൈമാൻ, മുഹമ്മദ് ഫെമിൽ എന്നിവരേയും പി.കെ. ഉസ്മാൻ മെമ്മോറിയൽ ട്രസ്​റ്റ്​ ആദരിച്ചു. ട്രസ്​റ്റ്​ അഡ്വൈസർ അഡ്വ. എ.പി. അശോകൻ ഉദ്ഘാടനംചെയ്​തു. പി.കെ. ഉസ്മാൻ മാസ്​റ്ററുടെ മകൻ പി.കെ. ഫൈസൽ ഉപഹാരങ്ങൾ വിതരണം ചെയ്തു. എം. ശ്രീജയൻ അധ്യക്ഷത വഹിച്ചു. പി. ഗംഗാധരൻ, ചാലക്കര പുരുഷു, കെ. സുരേഷ് ബാബു, നസീർ കേളോത്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.