പിക്​^അപ് വാൻ മോഷണം; മലയാളിയടക്കം മൂന്നുപേർ പിടിയിൽ

പിക്​-അപ് വാൻ മോഷണം; മലയാളിയടക്കം മൂന്നുപേർ പിടിയിൽ മടിക്കേരി: പിക്​-അപ്​ വാൻ മോഷ്​ടിച്ച സംഭവത്തിൽ മലയാളിയടക്കം മൂന്നുപേർ പിടിയിൽ. മൂന്നുമാസം മുമ്പ്​ മടിക്കേരിയിലെ കോഴി വ്യാപാരിയുടെ വാൻ മോഷണം നടത്തി നമ്പർ പ്ലേറ്റ്​ മാറ്റി വിൽപന നടത്താൻ ശ്രമിച്ച മൂന്നുപേരെയാണ്​ കുശാൽനഗർ പൊലീസ്​ പിടികൂടിയത്​. കണ്ണൂർ സ്വദേശി കെ. റഊഫ്​ (27), കരികെയിലെ അബ്​ദുൽ ഫാറൂഖ്​ (33), സുള്യയിലെ ഡേവിഡ്​ പ്രശാത്​ (30) എന്നിവരാണ്​ പിടിയിലായത്​. ഒക്​ടോബർ 18ന്​ കോഴി വ്യാപാരം കഴിഞ്ഞ്​ കടയ്​ക്കുമുന്നിൽ നിർത്തിയിട്ടിരുന്ന പിക്​-അപ്​ വാനാണ്​ ഇവർ മോഷ്​ടിച്ചത്​. സി.സി ടി.വി ദൃശങ്ങളിലൂടെയാണ്​ കുശാൽ നഗർ പൊലീസ്​ കാഞ്ഞങ്ങാട്​, ഇരിട്ടി, കാസർകോട്​ എന്നിവിടങ്ങളിൽ അന്വേഷണം നടത്തിയത്​. സുള്യയി​ൽ നമ്പർപ്ലേറ്റ്​ മാറ്റി പിക്​-അപ്​ വിൽപന നടത്താൻ ശ്രമിക്കവെയാണ്​ ഇവർ പിടിയിലായത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.