സുരക്ഷയൊരുക്കാൻ കുട്ടിപൊലീസും

ഇരിട്ടി: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്ന ബാധിത ബൂത്തുകളിൽ ഉൾപ്പെടെ സ്​റ്റുഡൻറ്​സ്​ പൊലീസ് കാഡറ്റുകളെ സുരക്ഷക്കായി വിന്യസിച്ചു. പൊലീസി​ൻെറയും അർധസൈനിക വിഭാഗങ്ങളുടെയും സ്പെഷൽ പൊലീസ് സേനാംഗങ്ങളുടെയും സേവനങ്ങൾക്കൊപ്പമാണ് ഇവരെ പോളിങ് ബൂത്തുകളിൽ വിന്യസിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കാഡറ്റുകളുടെ സേവനം ഉപയോഗപ്പെടുത്താൻ അനുമതി തേടി ഡി.ജി.പി ലോക്നാഥ് ബഹ്റ ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്നാണ് കാഡറ്റുകളെ ഡ്യൂട്ടിക്ക് വിന്യസിപ്പിക്കാൻ അനുവദിച്ച് ആഭ്യന്തര ജോ. സെക്രട്ടറി ജി. അനിൽ കുമാർ ഉത്തരവിറക്കിയത്. ഇരിട്ടി പൊലീസ് സബ്സിഡിവിഷനിലെ മുഴക്കുന്ന് സ്​റ്റേഷൻ പരിധിയിൽ എസ്‌.പിയിൽ നിന്നും എൻ.സി.സിയിൽ നിന്നുമായി 17 പേരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചത്. ഇതിൽ മുഴക്കുന്ന് എ.എസ്.ഐ. കെ.സുനിൽ കുമാറി​ൻെറ മകൻ അശ്വന്തും, സ്‌പെഷൽ ബ്രാഞ്ച് എസ്.ഐ സനലി​ൻെറ മകൻ ശ്രീരാഗുമുണ്ട്. തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തിലെ വിവിധ ബൂത്തുകളിലാണ് കുട്ടി പൊലീസിനെ വിന്യസിച്ചത്. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട കാഡറ്റുകൾക്ക് പൊലീസി​ൻെറ നേതൃത്വത്തിൽ മാർഗനിർദേശങ്ങൾ നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.