പ്രചാരണ വാഹനം ആക്രമിച്ചു

ന്യൂമാഹി: തലശ്ശേരി ബ്ലോക്ക് ന്യൂമാഹി ഡിവിഷനിലെയും ന്യൂമാഹി പഞ്ചായത്ത് മൂന്നാം വാർഡിലെയും സ്ഥാനാർഥിയായ ലീന പ്രദീപി‍ൻെറ തെരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തെ ആക്രമിച്ചതായി പരാതി. ശനിയാഴ്ച വൈകീട്ട് 3.30ന് ന്യൂമാഹി സ്​റ്റേഷൻ പരിധിയിലെ മൈദ കമ്പനിയുടെ ഭാഗത്ത് സി.പി.എം സംഘം ആക്രമിച്ചതായാണ്​ പരാതി. കല്ലെറിഞ്ഞ് വാഹനത്തിന് കേടുപാട്​ വരുത്തി. കഴിഞ്ഞദിവസം മങ്ങാട് ഏഴാം വാർഡിലെ യുവമോർച്ച പ്രവർത്തക​ൻെറ വീടിനു നേരെ ബോംബേറ് ഉണ്ടായതായും പരാതിയുണ്ട്. ന്യൂമാഹി പൊലീസ് സ്​റ്റേഷനിൽ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.