സർക്കാറി​െൻറ അഴിമതിക്കഥകൾ ഇനിയും പുറത്തുവരാനുണ്ട്​ –-കുഞ്ഞാലിക്കുട്ടി

സർക്കാറി​ൻെറ അഴിമതിക്കഥകൾ ഇനിയും പുറത്തുവരാനുണ്ട്​ –-കുഞ്ഞാലിക്കുട്ടി തളിപ്പറമ്പ്: ഇടതുസർക്കാറി‍ൻെറ ഇപ്പോൾ വന്നതിനേക്കാൾ വലിയ അഴിമതിക്കഥകൾ പുറത്തുവരാനുണ്ടെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഭരണനേട്ടങ്ങളൊന്നും പറയാനില്ലാത്തതിനാലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിന് ഇറങ്ങാത്തതെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പിൽ സംഘടിപ്പിച്ച യു.ഡി.എഫ് നേതൃസംഗമത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തി‍ൻെറ സുപ്രധാന പദ്ധതി ഏതെന്ന് ചൂണ്ടിക്കാണിക്കാൻ അവർക്കു പോലും സാധിക്കുന്നില്ല. സി.പി.എമ്മിന് ആക്രമണത്തി‍ൻെറ മുഖമായിരുന്നു. അതോടൊപ്പം സ്വർണക്കടത്ത്, ഡോളർ കടത്ത്, അഴിമതി, അധോലോക ബന്ധം എല്ലാമായി സി.പി.എമ്മി‍ൻെറ മുഖം കൂടുതൽ വികൃതമായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നേതൃയോഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്​തു. യു.ഡി.എഫ് ജില്ല ചെയർമാൻ പി.ടി. മാത്യു അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ്​ വി.കെ. അബ്​ദുൽ ഖാദർ മൗലവി, പി. കുഞ്ഞിമുഹമ്മദ്, അഡ്വ. അബ്​ദുൽ കരീം ചേലേരി, ടി. ജനാർദനൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.