പാപ്പിനിശ്ശേരിയിൽ വോട്ടർ പട്ടികയിൽ പരേതരെന്ന്​ പരാതി

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി പഞ്ചായത്തിൽ പുറത്തിറക്കിയ വോട്ടർ പട്ടികയിൽ 870 പരേതർ ഇടം പിടിച്ചതായി യു.ഡി.എഫ്​ നേതാക്കൾ പറഞ്ഞു. വോട്ടർ പട്ടികയുടെ ഭാഗമായി സ്ലിപ് വിതരണം ചെയ്യുമ്പോഴാണ് കൂട്ടമായി പരേതർ പട്ടികയിൽ ഉൾപ്പെട്ടതായി കണ്ടെത്തിയത്. വാർഡ് 16ൽ 63 ഉം 18ൽ 54 ഉം 14ൽ 48ഉം പരേതർ ഉണ്ട്. 2015ൽ ഇറക്കിയ അതേ വോട്ടർ പട്ടികയാണ് 2020ലെ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിലും അടിസ്ഥാനമായി ഉപയോഗിക്കുന്നത്. പാപ്പിനിശ്ശേരി പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി പരേതരുടെ ലിസ്​റ്റ്​ സഹിതം ബന്ധപ്പെട്ട റിട്ടേണിങ് ഓഫിസർക്ക് രേഖാമൂലം പരാതി നൽകി. ഇതോടൊപ്പം നാട്ടിലില്ലാത്ത പഞ്ചായത്തിലെ 1742 പേരുടെ പട്ടികയും അധികൃതർക്ക് കൈമാറിയിട്ടുണ്ട്. പരേതരുടെയോ വിദേശത്തുള്ളവരുടെയോ വോട്ട് ആൾമാറാട്ടം നടത്തി ചെയ്താൽ നിയമ നടപടി സ്വീകരിക്കുമെന്നും യു.ഡി.എഫ് പാപ്പിനിശ്ശേരി പഞ്ചായത്ത് ഭാരവാഹികളായ എം.സി. ദിനേശനും എച്ച്. അബ്​ദുൽ സലാമും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.