ബി.ജെ.പി തെരഞ്ഞെടുപ്പ് പൊതുസമ്മേളനം

പെരിങ്ങത്തൂർ: അഴിമതിരഹിത ഭരണത്തിനായി ബി.ജെ.പി വരണമെന്ന് രാജ്യസഭ എം.പി സുരേഷ് ഗോപി. ബി.ജെ.പി സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം നടന്ന തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ 33ാം വാർഡ് പ്രകടന പ്രതിക പ്രകാശനംചെയ്​തു. ബി.ജെ.പി കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് കൊച്ചിയങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ്​ എൻ. ഹരിദാസ്, സംസ്ഥാന സമിതി അംഗം പി. സത്യപ്രകാശ്, അഡ്വ. ഷിജിലാൽ, സി.പി. സംഗീത, കെ.കെ. ധനഞ്ജയൻ, സി.പി. രാജീവൻ, രജിൽ കുമാർ, സുനിൽ കരിയാട്, സജീവൻ, രാജൻ കനകശ്രീ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.