ധർണ നടത്തി

പയ്യന്നൂർ: വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് യു.ഡി.എഫ്​ നേതൃത്വത്തിൽ പയ്യന്നൂർ നഗരസഭ ഓഫിസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എ.പി. നാരായണൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി നിർവാഹക സമിതി അംഗം എം. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്​ കെ. ജയരാജ്, കെ.വി. ഭാസ്കരൻ, രവി പറമ്പത്ത്, വി.എം. പീതാംബരൻ, ജി. അർജുൻ, നവനീത് നാരായണൻ, കെ.വി. ഗോകുൽ ഗോപി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.