ആന്തൂരിലെ തെരഞ്ഞെടുപ്പ് നീതിപൂര്‍വമാക്കണം -യു.ഡി.എഫ്​

കണ്ണൂര്‍: ആന്തൂര്‍ നഗരസഭയിലെ തെരഞ്ഞെടുപ്പ് നീതിപൂർവമാക്കാന്‍ അധികൃതർ ശ്രദ്ധിക്കണമെന്ന് യു.ഡി.എഫ്​ ആന്തൂര്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ.എന്‍. ആന്തൂരാൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 19 വാര്‍ഡുകളിലെയും ബൂത്തുകളില്‍ സി.സി.ടി.വി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കത്ത് നല്‍കിയിട്ടുണ്ട്. എല്ലാ ബൂത്തുകളിലും മതിയായ പൊലീസ് സന്നാഹം വേണം. വാര്‍ത്തസമ്മേളനത്തില്‍ യു.ഡി.എഫ് പ്രകടന പത്രിക പ്രകാശനം ചെയ്തു. ആന്തൂരിലെ ഭനവരഹിതര്‍ക്കെല്ലാം വീട്, കുടില്‍ വ്യവസായങ്ങള്‍ക്ക്​ പ്രോത്സാഹനം, പട്ടികജാതി വിഭാഗത്തില്‍പെട്ടവരും ബി.പി.എല്‍ കുടുംബത്തിൽപെട്ടവരുമായ ഹൈസ്‌കൂള്‍ വിദ്യാർഥികള്‍ക്ക് സൈക്കിള്‍ തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങള്‍. ഫോര്‍വേഡ് ബ്ലോക്ക് ജില്ല സെക്രട്ടറി ടി. മനോജ്, കെ.എം. ഷൈജു എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.