മണക്കായി റോഡ്​ വളവിൽ അപകടഭീഷണി

ഉരുവച്ചാൽ: മണക്കായി റോഡിലെ വളവിൽ അപകടക്കെണി. റോഡിൽ വളവും കയറ്റവുമുള്ള സ്ഥലത്ത് വാഹനാപകടം പതിവായി​. വളവി‍ൻെറ വലതുഭാഗത്തും ഇടത് ഭാഗത്തും പോക്കറ്റ് റോഡിലേക്ക് പോവുന്നതും വരുന്നതും പെ​ട്ടെന്ന്​ കാണാൻ സാധിക്കാത്തതും അപകടത്തിനിടയാക്കുകയാണ്. നിരവധി ബൈക്ക് യാത്രക്കാർ അപകടത്തിൽപെട്ടിട്ടുണ്ട്. ഇന്നലെ രാവിലെ ഉരുവച്ചാലിലേക്ക് വരുകയായിരുന്ന ബൈക്ക് അപകടത്തിൽപെട്ട്​ യാത്രക്കാരന് പരിക്കേറ്റു. കടപ്പുറത്തെ നല്ലക്കണ്ടി അബൂബക്കർ ഹാജിക്കാണ്​ (65) പരിക്കേറ്റത്​. എതിരെ വന്ന കാർ ബൈക്കിൽ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് അപകടത്തിൽപെട്ടത്. ഏതാനും ദിവസം മുമ്പ് ഇതേ സ്ഥലത്ത് ഓട്ടോ മറിഞ്ഞ് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റിരുന്നു. റോഡി​ൻെറ ഇരുവശങ്ങളിലും ഓവുചാൽ അടഞ്ഞിരിക്കുകയാണ്. മഴവെള്ളം കുത്തിയൊഴുകി റോഡരിക് തകർന്നിട്ടുണ്ട്. കണ്ണൂർ വിമാനത്താവളം, അഞ്ചരക്കണ്ടി മെഡിക്കൽ കോളജ്, തുടങ്ങിയ സ്ഥലങ്ങളിലേക്ക് വാഹനസഞ്ചാരം ഏറിയ റോഡാണ് മണക്കായി റോഡ്. റോഡിലെ വളവിൽ സിഗ്നലും അപകട മുന്നറിയിപ്പ് ബോർഡും സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.