ക്ഷേത്രത്തില്‍ കവര്‍ച്ച

ഇരിട്ടി: പടിക്കച്ചാല്‍ മതിലുവളപ്പ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ കവർച്ച. ശ്രീകോവിലി​ൻെറ പൂട്ട് കുത്തിത്തുറന്ന് വെള്ളിയാഭരണങ്ങളും ഭണ്ഡാരം തകര്‍ത്ത് പണവും കവര്‍ന്നു. ക്ഷേത്ര പരിസരത്തെ അടുക്കള, ഓഫിസ്, ഗുരുസ്ഥാനം എന്നിവിടങ്ങളിലെ പൂട്ടുതകര്‍ത്ത നിലയിലാണ്. ഗുരുസ്ഥാനത്തെ ഭണ്ഡാരവും കവര്‍ന്നു. വ്യാഴാഴ്ച രാവിലെ ഭക്തര്‍ ക്ഷേത്രത്തില്‍ ആരാധനക്കായി എത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽപെടുന്നത്. ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.