യു.ഡി.എഫ്​ കുടുംബസംഗമം

ഇരിട്ടി: ആറളം പഞ്ചായത്തുതല യു.ഡി.എഫ് കുടുംബ സംഗമം കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്​ഘാടനം ചെയ്​തു. തദ്ദേശ തെരഞ്ഞെടുപ്പ് സി.പി.എം -ബി.ജെ.പി കൂട്ടുകെട്ടി​ൻെറ റിഹേഴ്സൽ മാത്രമാണെന്നും വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യഥാർഥ ചിത്രം തെളിയുമെന്നും അദ്ദേഹം പറഞ്ഞു. കെ.വി. ബഷീർ അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എം.എൽ.എ, ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി, കെ.പി.സി.സി സെക്രട്ടറിമാരായ പി.എം. നിയാസ്, ചന്ദ്രൻ തില്ലങ്കേരി, സജീവ് ജോസഫ്, ഇബ്രാഹിം മുണ്ടേരി, അരവിന്ദൻ അക്കാനിശേരി, വത്സൻ അത്തിക്കൽ, വി.ടി. തോമസ്, കെ. വേലായുധൻ, ജോഷി പാലമറ്റം തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.