കോവിഡ് ഭീതി; തലശ്ശേരി ജില്ല കോടതി പ്രവർത്തനം നിർത്തിവെച്ചു

തലശ്ശേരി: ഓഫിസ് ജീവനക്കാരന് കോവിഡ് ബാധിച്ചതിനെ തുടർന്ന് തലശ്ശേരി ജില്ല കോടതിയിൽ വ്യവഹാരങ്ങൾ നിർത്തി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കോടതി പ്രവർത്തിച്ചില്ല. രോഗബാധിതനുമായി അടുത്ത സമ്പർക്കമുള്ളവരോട് 14 ദിവസത്തേക്ക് ക്വാറൻറീനിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കോടതിയിലെ ഓഫിസ് ജീവനക്കാരന് ദേഹാസ്വാസ്ഥ്യവും നേരിയ പനിയും അനുഭവപ്പെട്ടത്. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്നാണ് ഓഫിസിലെ മറ്റ് ജീവനക്കാരും നിരീക്ഷണത്തിൽ കഴിയേണ്ടിവന്നത്. ഇതോടെ ജില്ല കോടതിയുടെ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്. അഡീഷനൽ ജില്ല ജഡ്ജി എം. തുഷാർ ജില്ല ജഡ്ജിയുടെ താൽക്കാലിക ചുമതല വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.