കോപ്പാലത്ത് വൻ മദ്യക്കടത്ത്: ചാലാട് സ്വദേശി അറസ്​റ്റിൽ

ന്യൂമാഹി: ന്യൂമാഹി പൊലീസ് സ്​റ്റേഷൻ പരിധിയിലെ കോപ്പാലത്ത് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന മാഹിയിൽനിന്നുള്ള വിദേശ മദ്യം പിടികൂടി. കണ്ണൂർ ചാലാട് സ്വദേശി സരുൺ (31) പിടിയിലായി. ന്യൂമാഹി എസ്.ഐ മഹേഷ് കെ. നായരും സംഘവുമാണ് മദ്യക്കടത്ത് പിടികൂടിയത്. 750 മില്ലിയുടെ 236 കുപ്പികളും 180 മില്ലിയുടെ 45 കുപ്പികളുമാണ് പിടിച്ചെടുത്തത്. മദ്യം കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും പൊലീസ് കസ്​റ്റഡിയിലെടുത്തു. കോടതി ഇയാളെ റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.